Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti Immigration Movement

വടക്കൻ അയർലൻഡിലെ ഇന്ത്യൻ വംശജർ ഭീതിയിൽ

ബെ​​​ൽ​​​ഫാ​​​സ്റ്റ്: വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ബെ​​​ൽ​​​ഫാ​​​സ്റ്റ് ന​​​ഗ​​​ര​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​യ കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ ക​​​ലാ​​​പം ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രെ ക​​​ടു​​​ത്ത ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ബെ​​​ൽ​​​ഫാ​​​സ്റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന പ​​​ല​​​ച​​​ര​​​ക്കു​​​ക​​​ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ന​​​ശി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ, ഇ​​​നി​​​യും ല​​​ക്ഷ്യ​​​മി​​​ടേ​​​ണ്ട കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ വീ​​​ട്ടു​​​വി​​​ലാ​​​സ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ​​​ട്ടി​​​ക (ഹി​​​റ്റ് ലി​​​സ്റ്റ്) സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്നു. കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന് പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ന​​​ഴ്സിം​​​ഗ് രം​​​ഗ​​​ത്തെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ടു​​​ത്ത സു​​​ര​​​ക്ഷാ​​​ഭീ​​​തി​​​യി​​​ലാ​​​ണെ​​​ന്ന് 23 വ​​​ർ​​​ഷ​​​മാ​​​യി വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ബി​​​ജി ജോ​​​സ് ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ ന​​​ഴ്സു​​​മാ​​​ർ വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡ് വി​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ബി​​​ജി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​ക്ര​​​മി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് ബ്രി​​​ട്ട​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​സ​​​ത്യ​​​വീ​​​ർ സിം​​​ഗാ​​​ൾ പ​​​റ​​​ഞ്ഞു.

സു​​​ഡാ​​​നി​​​ൽ​​നി​​​ന്ന് കു​​​ടി​​​യേ​​​റി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി തി​​​ങ്ക​​​ളാ​​​ഴ്ച ബെ​​​ൽ​​​ഫാ​​​സ്റ്റ് ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​രാ​​​ളു​​​ടെ ത​​​ല​​​വെ​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണു കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ലാ​​​പ​​​മു​​​ണ്ടാ​​​യ​​​ത്. പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​രെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ഒ​​​ട്ടേ​​​റെ വാ​​​ഹ​​​ന​​​ങ്ങ​​​ളും വീ​​​ടു​​​ക​​​ളും അ​​​ഗ്നി​​​ക്ക​​​ര​​​യാ​​​ക്കി. 24 പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​തി​​​നി​​​ടെ, ‘ഹി​​​റ്റ് ലി​​​സ്റ്റ്’ പ്ര​​​ച​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ 200 പോ​​​ലീ​​​സു​​​കാ​​​രെ​​ക്കൂ​​​ടി വി​​​ന്യ​​​സി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ലി​​​സ്റ്റ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തും ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​ണെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ല്കി.

Latest News

Corehub Up